Post Category
തൃശൂർ പൂരം: ശുചീകരണ തൊഴിലാളികൾക്ക് ആദരം നൽകുന്നു
തൃശൂർ പൂരത്തിൻ്റെ മാലിന്യനിർമാർജനം മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കിയ ശുചീകരണ പ്രവർത്തകരെ തൃശൂർ കോർപ്പറേഷൻ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ആദരിക്കുന്നു. തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കണ്ടിജൻറ് തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ എന്നിവരുൾപ്പെടെ 800 ഓളം പേരെ ആദരിക്കും. മികച്ച ഹരിത ഓഫീസുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടക്കും.
date
- Log in to post comments