Skip to main content

ബി.ടെക് ലാറ്ററല്‍ എന്‍ട്രി അപേക്ഷാ തീയതി നീട്ടി

സംസ്ഥാനത്തിലെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യായന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ എന്‍ട്രി/ വര്‍ക്കിംഗ് പ്രൊഫഷണല്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന്റെ അപേക്ഷാ തീയതി നീട്ടി.

വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ജൂണ്‍ 03 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷ ജൂണ്‍ 15ന്  വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. വര്‍ക്കിംഗ് പ്രൊഫെഷണലുകള്‍ക്ക് ബി.ടെക് കോഴ്‌സിലെ പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടേണ്ടത് നിര്‍ബന്ധമാണ്.   

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 0471-2560361, 0471-2560327 .

date