Skip to main content

കാഞ്ഞിരപ്പളളി ബ്ലോക്കിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

കാലാവസ്ഥാ പ്രശ്‌നങ്ങൾ മൂലമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും അസുഖബാധിതരെ സഹായിക്കുന്നതിനും അടിയന്തരഘട്ടത്തിൽ സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. പ്രകൃതി ദുരന്തങ്ങളിൽ അടിയന്തര സഹായമെത്തിക്കുന്നതിനും ഡെങ്കിപ്പനി, കോളറ, മഞ്ഞപ്പിത്തം, എലിപ്പനി, കോവിഡ് തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യങ്ങളിലും അടിയന്തര സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലാണ് ഹെൽപ്പ് ഡെസ്‌ക്  പ്രവർത്തിക്കുന്നത്. ഹെൽപ്പ് ഡെസ്‌കിൽ ബന്ധപ്പെടേണ്ട നമ്പർ: 9961039529, 9496539970, 7907251610

date