Post Category
ഐ.എച്ച്.ആർ.ഡി. ബിരുദപ്രവേശനം
ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നാലുവർഷ ബിരുദ പ്രോഗ്രാമിലെ ഏഴ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. admissions.keralauniversity.ac.in ൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന അപ്ലിക്കേഷൻ നമ്പറുമായി ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ജൂൺ ഏഴു വരെ അപേക്ഷിക്കാം. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ബി.എസ്.സി. ഇലക്ട്രോണിക്‌സ്, ബികോം ബി.ഐ. എസ്, ബികോം ഫിനാൻസ്, ബികോം ടാക്‌സേഷൻ, ബി.ബി.എ. എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. യോഗ്യതാടിസ്ഥാനത്തിൽ പകുതി സീറ്റുകളിലേക്ക് കേരള സർവകലാശാലയും ബാക്കി സീറ്റുകളിൽ കോളജ് നേരിട്ടുമാണ് പ്രവേശനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8547005046, 9562771381, 9447032077
date
- Log in to post comments