Skip to main content

കനത്ത മഴയില്‍ ജില്ലയില്‍ കൃഷിനാശം

ശക്തമായി പെയ്യുന്ന മഴയില്‍ ജില്ലയില്‍ മെയ് 30 ന് പലയിടത്തും കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു. പെരുങ്കടവിള , അതിയന്നൂര്‍ , വാമനപുരം എന്നീ ബ്ലോക്കുകളിലാണ്  കൃഷി നാശം ഉണ്ടായത്.

പെരുങ്കടവിള ബ്ലോക്കില്‍ 2.58 ഹെക്ടറും അതിയന്നൂര്‍ ബ്ലോക്കില്‍ 0.44 ഹെക്ടറും വാമനപുരം ബ്ലോക്കില്‍ രണ്ട് ഹെക്ടറുമാണ് കൃഷി നശിച്ചത്. 116-ഓളം കര്‍ഷകരുടെ കൃഷിയാണ്  മഴയില്‍ നശിച്ചത്.  ജില്ലയില്‍ മെയ് 30ന് മാത്രം 22.3 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.

date