Skip to main content

പട്ടികവര്‍ഗക്കാരില്‍ നിന്ന് സേഫ് പദ്ധതി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിച്ചതും 2020 ഏപ്രില്‍ ഒന്നിന്  ശേഷം ഭവന പുനരുദ്ധാരണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്തവരും 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരുമായ ആലപ്പുഴ ജില്ലയിലെ പട്ടികവര്‍ഗക്കാരില്‍ നിന്ന് സേഫ് പദ്ധതിപ്രകാരമുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
നിലവിലുള്ള വീടിന് വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നിര്‍മ്മാണം, അടുക്കള നവീകരണം, കിച്ചന്‍ സ്ലാബ് ഷെല്‍ഫ് അടുപ്പ് ഉള്‍പ്പെടെ ഒരുക്കല്‍, അധികമായി മുറി നിര്‍മ്മിക്കല്‍, ഫ്ളോറിംഗ് ടൈല്‍ പാകല്‍, വയറിംഗ്, വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കല്‍ (ഇഎല്‍സിബി സഹിതം), ഫാന്‍, ലൈറ്റ് സ്ഥാപിക്കല്‍, പ്ലംബിംഗ് പ്രവൃത്തികള്‍, ഭിത്തികള്‍ ബലപ്പെടുത്തല്‍, വീടുകളുടെ ചുവര്‍ തേച്ച് പെയിന്റ് ചെയ്യല്‍/ മേല്‍ക്കൂര നവീകരണം/ടോപ്പ് പ്ലാസ്റ്ററിംഗ്, ശുചിമുറി നിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ക്കാണ് ധനസഹായം അനുവദിക്കുക.
അപേക്ഷാ ഫോം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ആലപ്പുഴ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായി ബന്ധപ്പെടുക (ഫോണ്‍:9496070348). ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (വീടിന്റെ വിസ്തീര്‍ണ്ണം ഉള്‍പ്പെടെ), ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വര്‍ഷം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, മുമ്പ് ഭവന പുനരുദ്ധാരണ ധനസഹായം ലഭിച്ചിട്ടില്ലെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10.  
(പിആര്‍/എഎല്‍പി/1570)

date