Post Category
കുടുംബശ്രീ ബഡ്‌സ് പ്രവേശനോത്സവം
ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ബഡ്‌സ് സ്ഥാപനങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പനയം സ്‌നേഹവീട് പുനരധിവാസ കേന്ദ്രത്തില്‍ ജില്ലാതല ബഡ്‌സ് പ്രവേശനോത്സവം എം മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജശേഖരന്‍ അധ്യക്ഷനായി. മാനേജ്‌മെന്റ് സമിതി അംഗം കെ ജി തോമസ്, ഡോ. ജോര്‍ജ് വര്‍ഗീസ്, പമ്പാരി വാര്‍ഡ് അക്ഷര കുടുംബശ്രീ യൂണിറ്റ്, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വാര്‍ഡ് അംഗം വിജയകുമാര്‍ എന്നിവര്‍ ബഡ്‌സ് സ്ഥാപനങ്ങള്‍ക്കാവശ്യമായ ബുക്കുകള്‍, യൂണിഫോം, വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 36 ബഡ്സ് സ്ഥാപനങ്ങളിലും പ്രവേശനോത്സവം ആഘോഷമായി നടത്തി. ബഡ്‌സ് കുട്ടികള്‍, ബാലസഭ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി കലാപരിപാടികളും
date
- Log in to post comments