Skip to main content

തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷിക്കണം

കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികള്‍ (നിലവില്‍ അംഗത്വം മുടങ്ങി കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെ ഉള്ള തൊഴിലാളികള്‍)എകീകൃത തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷ നല്‍കണം. ആവശ്യമായ രേഖകള്‍  (ആധാര്‍ കാര്‍ഡ്,പാന്‍ കാര്‍ഡ്,  ബാങ്ക് പാസ്സ്ബുക്കിൻ്റെ പകര്‍പ്പ് , മൊബൈല്‍ നമ്പര്‍, ജനന തീയതി തെളിയിക്കുന്ന ആധികാരിക രേഖ, ലേബർ കാര്‍ഡ്, പാസ്സ് ബുക്ക്)  സഹിതം ക്ഷേമ നിധി ബോര്‍ഡുകള്‍ മേഖേനയോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, തൊഴിലാളികള്‍ക്കു സ്വന്തമായോ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. അവസാന തീയതി ജൂലൈ 31.

(പി ആർ/ എ എൽ പി/1603)

date