Post Category
വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡായി മാറ്റാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള,നീല) പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ജൂണ്‍ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. അര്‍ഹരായ കാര്‍ഡുടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍(ecitizen.civilsupplieskerala.gov.in)മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാമെന്ന് സപ്ലൈ ഓഫീസ് അധികൃതര്‍ അറിയിച്ചു.
date
- Log in to post comments