Skip to main content

ഐ.ടി.ഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

 

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐ. 

ടി. ഐകളില്‍ റഗുലര്‍ സ്‌കീമിലുള്ള വിവിധ ട്രേഡുകളില്‍ (എന്‍സിവിറ്റി/എസ് സി വിറ്റി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റില്‍ ഉള്ള ലിങ്ക് മുഖേനയും ഓണ്‍ലൈനായി ജൂണ്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പോര്‍ട്ടലിലും, വെബ്സൈറ്റിലും ലഭിക്കും.

അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകന്റെ ആധാറുമായി ലിങ്ക് ചെയ്തതോ ചെയ്യാവുന്നതോ ആയ ഒരു മൊബൈല്‍ ഫോണ്‍ നമ്പറും, സ്വന്തമായി ഇ-മെയില്‍ വിലാസവും ഉണ്ടായിരിക്കണം. അപേക്ഷ ഓൺ‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം, അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളുടെ ഒറിജിനലുകള്‍ സഹിതം സമീപത്തെ ഗവണ്‍മെന്റ് ഐ.ടി. ഐയില്‍ എത്തി ജൂണ്‍ 24 നു മുമ്പ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അപേക്ഷകനെ ഐ.ടി.ഐ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. അപേക്ഷകന് ഓഗസ്റ്റ് 1 ന് 14വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. എസ്എസ്എല്‍സി തോറ്റവര്‍ക്കും, ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868-272216.

 

date