Post Category
ജില്ലാതല ക്ഷീരദിനം ആഘോഷിച്ചു
പാലിന്റെ പോഷക ഗുണങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ക്ഷീരവകുപ്പുമായി ചേര്‍ന്ന് ജില്ലാതല ക്ഷീര ദിനം ആഘോഷിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിധു വര്‍ക്കി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അബ്ദുള്‍ മഹ്റൂഫ് 'ക്ഷീര മേഖലയിലെ വരുമാന സാധ്യതകള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. മലപ്പുറം സി.ഡി.എസ് -1 ചെയര്‍പേഴ്സണ്‍ അനൂജ ദേവി സ്വാഗത പറഞ്ഞ ചടങ്ങില്‍ ജില്ലയിലെ അന്‍പതോളം ക്ഷീരകര്‍ഷകരെ ആദരിച്ചു.
date
- Log in to post comments