Skip to main content

എഐഐഎസ് ക്യാംപ്

മലപ്പുറം ജില്ലയിലെ തയ്യല്‍ തൊഴിലാളികളുടെ വിവരങ്ങള്‍ എഐഐഎസ് സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കുന്നതിനുള്ള ക്യാംപുകള്‍ 16 നിയമസഭാ മണ്ഡലങ്ങളിലും നടക്കും. കൊണ്ടോട്ടി, ഏറനാട് (ജൂണ്‍ 3), നിലമ്പൂര്‍, വണ്ടൂര്‍ (ജൂണ്‍ 4), മഞ്ചേരി, പെരിന്തല്‍മണ്ണ (ജൂണ്‍ 5), മങ്കട, മലപ്പുറം (ജൂണ്‍ 10), വേങ്ങര, വള്ളിക്കുന്ന് (ജൂണ്‍11), തിരൂരങ്ങാടി, താനൂര്‍ (ജൂണ്‍ 12), തിരൂര്‍, കോട്ടയ്ക്കല്‍ (ജൂണ്‍ 13),തവനൂര്‍, പൊന്നാനി (ജൂണ്‍ 17). എന്നീ ദിവസങ്ങളിലാണ് ക്യാംപുകള്‍ നടക്കുക. ഫോണ്‍: 0483 2738989.

date