Post Category
അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിലുള്ള തൃശൂർ രാമവർപുരം ഗവ. ചിൽഡ്രൻസ് ഹോമിൽ ജോലി ചെയ്തുവരുന്ന കുക്ക്മാർ അവധിയിലായിരിക്കുമ്പോഴും കൊമ്പൻസേഷൻ ഓഫ്, വീക്ക്ലി ഓഫ് എടുക്കുന്ന ദിവസങ്ങളിലും ദിവസ വേതനത്തിന് കുക്കിനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. അപേക്ഷകർ എട്ടാം ക്ലാസ് പാസായിരിക്കണം. 18 വയസ് കഴിഞ്ഞവരും 50 വയസ് കഴിയാൻ പാടില്ലാത്തവരുമായിരിക്കണം. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ള അപേക്ഷകർ ജൂലൈ 11 ന് 10.30 മണിക്ക് തൃശൂർ രാമവർമ്മപുരം ഗവ. ചിൽഡ്രൻസ് ഹോമിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7034729653
date
- Log in to post comments