Skip to main content

ക്ഷേമപദ്ധതിയില്‍ അംഗങ്ങളായവര്‍ വിവരങ്ങള്‍ പുതുക്കണം

തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വികസിപ്പിച്ച അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം പൂര്‍ത്തിയാക്കി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ പദ്ധതിയില്‍ പത്തനംതിട്ട ജില്ലാ ഓഫീസിന് കീഴില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും അംഗങ്ങളായവരും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവരും ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ മുതലായവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ഹാജരായോ, സ്വന്തമായോ ജൂലൈ 31 നു മുമ്പ് എഐഐഎസ്- ല്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനുള്ള തുകയായ 25 രൂപ ഇതുവരെ കൊടുക്കാത്തവര്‍ അതു കൂടെ ഒടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുമായി (പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം- ഫോണ്‍ 8547655319) ബന്ധപ്പെടാവുന്നതാണ്.
(പിആർ/എഎൽപി/1614)

date