Post Category
വാർഷിക മസ്റ്ററിംഗ് ചെയ്യണം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി, വിധവ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ പെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് നടത്തണമെന്ന് മത്സ്യബോർഡ് മേഖലാ എക്‌സിക്യൂട്ടീവ് അറിയിച്ചു. ജൂൺ 25 മുതൽ ആഗസ്ത് 24 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യാം. മസ്റ്ററിംഗ് പരാജയപ്പെടുന്നവർ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയവർക്കു മാത്രമേ തുടർന്നും പെൻഷൻ ലഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഫിഷറീസ് ഓഫീസുകളുമായോ 0497 2734587 നമ്പറിലോ ബന്ധപ്പെടാം.
date
- Log in to post comments