Skip to main content

മസ്റ്ററിംഗ് നടത്തണം

 കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ 2024 ഡിസംബർ 31 വരെ പെൻഷൻ അപേക്ഷ സമർപ്പിച്ചവർ പെൻഷൻ ലഭിച്ച് തുടങ്ങിയിട്ടില്ലെങ്കിലും  ജൂൺ 25 മുതൽ  ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയകേന്ദ്രങ്ങൾ മുഖേന  മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  മുൻപ് മസ്റ്ററിംഗ് നടത്തിയവരുൾപ്പെടെയുള്ള മുഴുവൻ പെൻഷൻ ഗുണഭോക്താക്കൾക്കും മസ്റ്ററിംഗ് ബാധകമാണ്.  മസ്റ്ററിംഗ് നടത്തിയിട്ട് വിരൽ പതിയാത്തവർ മസ്റ്ററിംഗ് പരാജയപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് ഓഫീസിൽ ഹാജരാക്കണം

date