റസ്‌ക്യൂ ഗാര്‍ഡ് നിയമനം
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ ഫിഷറീസ് വകുപ്പ് ജൂണ്‍ ഒന്‍പത് മുതല്‍ ജൂലൈ 31 വരെ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ ഗാര്‍ഡുമാരെ നിയമിക്കുന്നു. അപേക്ഷകര്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവരും ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്കും 45 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ,് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04972 732487, 9496007039
- Log in to post comments