Post Category
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
: സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2025 ജൂലൈ സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ്, ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ, രണ്ടു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾ എന്നിവയിലേക്കാണ് അപേക്ഷിക്കാവുന്നത്.
18 വയസ്സിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. . ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ 2025 ജൂൺ 30 വരെ അപേക്ഷിക്കാം. വിശദ വിവരത്തിന് ഫോൺ: 04712325101,8281114464. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.
date
- Log in to post comments