Skip to main content

*വോട്ടവകാശ വിനിയോഗം;* *ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു*

 

 

അന്തര്‍ദേശീയ പരിസ്ഥിതി ദിനത്തില്‍ വോട്ടവകാശ പ്രതിബദ്ധത ഉറപ്പിച്ച് ജിവനക്കാര്‍ പ്രതിജ്ഞയെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് കളക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച ഗ്രീന്‍ കേരള റൈഡിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ജീവനക്കാര്‍ക്ക് വോട്ടേഴ്‌സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ വോട്ടവകാശ വിനിയോഗ ബോധവത്കരണം നടത്തി. എ.ഡി.എം കെ.ദേവകി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ഉഷാ കുമാരി, തെരഞ്ഞെടുപ്പ് സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ ഹാരിസ് നെന്മേനി, റവന്യൂ - പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date