Skip to main content

*ദുര്‍ബല വിഭാഗ വികസന പദ്ധതി* *അപേക്ഷ ക്ഷണിച്ചു*

 

ദുര്‍ബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അതിദുര്‍ബലരായ അരുന്ധതിയാര്‍, ചക്കിലിയന്‍, വേടന്‍, നായാടി, കള്ളാടി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.

ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം, ഭവന പുനരുദ്ധാരണം, സ്വയം തൊഴില്‍ , കൃഷി, പഠനമുറി, ടോയിലറ്റ് നിര്‍മ്മാണം, സ്വയം തൊഴില്‍ പരിശീലനം എന്നിങ്ങനെ വിവിധ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഭൂമി വാങ്ങല്‍, ഭവന നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്ക് ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാണ് പരിഗണിക്കുക.  

പഠനമുറി പദ്ധതിക്ക് അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. പഠനമുറി നിര്‍മ്മിക്കുന്നതിന് മൂന്ന് ലക്ഷം രൂപയും,

ഭവന പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപയും അനുവദിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മ്മാണം/ ഭവന പുനരുദ്ധാരണം എന്നിവയ്ക്ക് മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

സ്വയംതൊഴില്‍ പദ്ധതിക്ക് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന്‌ലക്ഷം വരെ ഗ്രാന്റ് ലഭിക്കും. ഒരു ലക്ഷം രൂപയില്‍ കവിയാതെ വരുമാനമുള്ള 18 മുതല്‍ 60 വരെ പ്രായമുള്ളവര്‍ക്ക് ജൂണ്‍ 30നകം അപേക്ഷ നല്‍കാം.

അപേക്ഷാ ഫോറം ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കല്‍പ്പറ്റ 8547630163, പനമരം - 9400243832, മാനന്തവാടി - 8547630161 , സുല്‍ത്താന്‍ ബത്തേരി - 9947559036.

date