Post Category
ഫിഷറീസ് വകുപ്പിൻ്റെ ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
രക്ഷിതാക്കള്‍ മരണപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന ഉന്നത വിദ്യാഭ്യാസം നല്‍കുന്ന
ദത്തെടുക്കല്‍ 2025-26 പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതലുള്ള കുട്ടികളാണ്
അപേക്ഷിക്കേണ്ടത്. രക്ഷിതാക്കള്‍
രണ്ടും രോഗബാധിതരായി കിടപ്പിലായതോ
മരണപ്പെട്ടതോ ആയ മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന
പദ്ധതിയാണിത്. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്
മുന്‍ഗണനയുണ്ടായിരിക്കും.അപേക്ഷകള്‍ ജൂണ്‍ 19നുള്ളില്‍
അതത് മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0477 2251103
(പിആർ/എഎൽപി/1657)
date
- Log in to post comments