Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിവിധ ഐഐടികളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഹെര്‍ബര്‍ട്ട് നഗര്‍ ഗവ. ഐടിഐയില്‍ എംപ്ലോയ്‌മെന്റ് സ്‌കില്‍സ്, വരവൂര്‍ ഗവ ഐഐടിയില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍), മലപ്പുറം കേരളാധീശ്വരപുരം ഗവ. ഐടിയില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) എന്നീ തസ്തികകളിലാണ് നിയമനം.
എംപ്ലോയ്‌മെന്റ് സ്‌കില്‍സ് യോഗ്യത എംബിഎ/ ബിബിഎ/ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ, ഡിജിടി സ്ഥാപനങ്ങളില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍ എന്ന ഹ്രസ്വകാല ടിഒടി കോഴ്‌സില്‍ രണ്ട് വര്‍ഷത്തെ പരിചയം. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. ഗവ. അംഗീകൃത മുന്ന് വര്‍ഷ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ മുന്ന് വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍) അടിസ്ഥാന യോഗ്യത. ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) ഗവ. അംഗീകൃത മുന്ന് വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ മുന്ന് വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജൂണ്‍ 13 ന് രാവിലെ 11 ന് വകുപ്പിന് കീഴിലെ എലത്തൂര്‍ ഗവ. ഐടിഐയില്‍ നടത്തുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0495 2461898, 2371451.

date