ഗ്രോത്ത് പള്‍സ് വര്‍ക്‌ഷോപ്പ്
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്) ഗ്രോത്ത് പള്‍സ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. കീഡ് കളമശ്ശേരി കാമ്പസില്‍ ജൂണ്‍ 17 മുതല്‍ 21 വരെയാണ് പരിശീലനം. ലീഗല്‍ ആന്‍ഡ് സ്റ്റാറ്റിയൂട്ടറി കംപ്ലയിന്‍സ്/ ഐ.പി.ആര്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എച്ച്.ആര്‍. മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആന്‍ഡ് വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്‌മെന്റ്, ജെം പോര്‍ട്ടല്‍, ടാക്‌സേഷന്‍ ജി.എസ്.ടി ആന്‍ഡ് ടാക്‌സേഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം. സംരംഭം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായ സംരംഭകര്‍ക്കും സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവുകള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ജൂണ്‍ 12-ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 0484 2532890,2550322,9188922785.
- Log in to post comments