യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി. കമ്മ്യൂണിറ്റി കോളജില്‍ യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 2025 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന കോഴ്സിന് പത്തം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസം കൊണ്ട് യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിങ് പഠനവും പൂര്‍ത്തിയാക്കാം. https://app.srccc.in/register വഴി ജൂണ്‍ 30 നു മുന്‍പ് ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരത്തിന് www.srccc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. കോട്ടയം ജില്ലയിലെ പഠനകേന്ദ്രങ്ങള്‍- അക്ഷയ ലേണിംഗ് സെന്റര്‍ വൈക്കം(9847128126), സ്വസ്ഥി സ്കൂള്‍ ഓഫ് യോഗ പൊന്‍കുന്നം(9447766004), അക്കാദമി ഓഫ് യോഗിക് സയന്‍സ്, മൂന്നാനി,പാലാ(9495519686), ശ്രീവല്ലി സ്കൂള്‍ ഓഫ് യോഗ, ടെംപിള്‍ റോഡ് കോട്ടയം(8921924746).
- Log in to post comments