Skip to main content

പാരാലീഗല്‍ വോളണ്ടിയര്‍: അപേക്ഷ ക്ഷണിച്ചു

കോട്ടയം ജില്ലാ നിയമസേവന അതോറിറ്റിയിലും കോട്ടയം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലും  പാരാ ലീഗല്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അക്ഷരാഭ്യാസമുള്ളവരായിരിക്കണം. പത്താം ക്ലാസ് പാസായവര്‍ക്ക് മുന്‍ഗണന. സജീവ രാഷ്ട്രീയ പ്രവര്‍ത്തകരോ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ ആയിരിക്കരുത്. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 19. വിശദ വിവരത്തിന് ഫോണ്‍: 0481 2572422.

date