Skip to main content

അപേക്ഷ ക്ഷണിച്ചു

 സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ  സി-ഡിറ്റ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേരള നോളജ് ഇക്കോണമി മിഷന്റെ കീഴില്‍ വരുന്ന കെ-ഡിസ്‌ക് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും. തിരുവനന്തപുരത്ത് നടത്തുന്ന കോഴ്‌സിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്‍: 8547720167. വെബ്‌സൈറ്റ്: https://mediastudies.cdit.org
 

date