Skip to main content

പിജി പ്രവേശനം

ഐ എച്ച് ആര്‍ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മാവേലിക്കരയില്‍ പിജി പ്രോഗ്രാമുകളായ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി ഇലക്ട്രോണിക്‌സ്, എം കോം ഫിനാന്‍സ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെറിറ്റടിസ്ഥാനത്തില്‍ 50 ശതമാനം സീറ്റില്‍ കേരള യൂണിവേഴ്‌സിറ്റിയും 50 ശതമാനം സീറ്റില്‍ കോളേജുമാണ് അഡ്മിഷന്‍ നടത്തുന്നത്. താല്‍പര്യമുള്ളവര്‍ admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പറുമായി https://ihrdadmissions.org എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 85470 05046, 95627 71381, 94470 32077, 0471 2304494.

date