Skip to main content

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

 കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃതവും നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന് യോഗ്യവുമായ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡേറ്റ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതിനോടൊപ്പം മറ്റു തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ എ.ആര്‍, വി.ആര്‍ ആന്‍ഡ് എം.ആര്‍, ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ്  ഫോറിന്‍ അക്കൗണ്ടിംഗ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കും് അപേക്ഷ ക്ഷണിച്ചു. എസ്.എസ.്എല്‍.സി/ പ്ലസ് ടു/ ഐ.ടി.ഐ/ ഡിഗ്രി/ ഡിപ്ലോമ/ ബിടെക്  യോഗ്യതയുള്ളവര്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. വിശദ വിവരങ്ങള്‍ക്ക്  ഫോണ്‍: 9605404811, 6282129387

date