Skip to main content
..

വനിതാ കമ്മീഷന്‍ സിറ്റിങ്: 23 കേസുകള്‍ തീര്‍പ്പാക്കി

സംസ്ഥാന വനിതാകമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ അധ്യക്ഷതയില്‍ ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിങ്ങില്‍ 23 കേസുകള്‍ തീര്‍പ്പാക്കി.  70 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകള്‍ റിപ്പോര്‍ട്ടിനയച്ചു. ഒരു കേസ് പഞ്ചായത്ത് ജാഗ്രതസമിതിക്ക് കൈമാറി. ബാക്കിയുള്ളവ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യതൊഴിലിടങ്ങളിലും പോഷ് ആക്ട് പ്രകാരം ഉണ്ടാകേണ്ട ആഭ്യന്തരസമിതികള്‍ അടിയന്തരമായി രൂപീകരിക്കണം. ആക്ട് സംബന്ധിച്ച ബോധവത്ക്കരണം ശക്തമാക്കും. കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍, തൊഴിലിടങ്ങളിലെ  തര്‍ക്കങ്ങള്‍, ഭൂമി കൈയേറ്റം, സാമ്പത്തികഇടപാട് തുടങ്ങിയ വിഷയങ്ങളിലുള്ള കേസുകളായിരുന്നു കൂടുതലും. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളായി ഒരുമിച്ച് ജീവിച്ചശേഷം വാക്ക്പാലിക്കാത്തവര്‍ക്കെതിരെ ഗാര്‍ഹികപീഡന കുറ്റംചുമത്തി കേസെടുക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി.
അഭിഭാഷകരായ ജെ. സീനത്ത് ബീഗം, എസ്. ഹേമാ ശങ്കര്‍, ബെച്ചി കൃഷ്ണ, സിറ്റി വനിതസെല്‍ പോലീസ് ഓഫീസര്‍ കെ. ബദറുന്നിസ  തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date