മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ സ്ഥാപിച്ചു
വിജ്ഞാനകേരളം ജനകീയ കാമ്പയിൻ്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷൻ , കെ-ഡെസ്ക് എന്നിവയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും നൈപുണി വികസിപ്പിച്ച് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ജനകീയപ്രസ്ഥാനമാണ് വിജ്ഞാന കേരളം. ആർ. ജി. എസ്. എ ബ്ലോക്ക് കോർഡിനേറ്റർ, കില പ്രതിനിധി, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ, ബി.ഡി.ഒ, കുടുംബശ്രീ ഡി.ഡി.യു. ജെ .കെ .വൈ കോർഡിനേറ്റർ, യൂത്ത് കോർഡിനേറ്റർ, കില ബ്ലോക്ക് കോർഡിനേറ്റർ, കമ്മ്യൂണിറ്റി അംബാസഡർ, സാക്ഷരത പ്രേരക്, സി.ഡി.എസ് ചെയർപേഴ്സൺമാർ, പഞ്ചായത്ത് ഡി ആർ പിമാർ എന്നിവരാണ് ജോബ് സ്റ്റേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്.
ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷിവാഗോ തോമസ്, അംഗങ്ങളായ പ്രൊഫ. ജോസ് അഗസ്റ്റിൻ, മേഴ്സി ജോർജ്, റിയാസ് ഖാൻ ആയവന പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജൻ കടക്കോട്, വിജ്ഞാന കേരളം ജില്ലാ കോ ഓർഡിനേറ്റർ ആർ.രാജേഷ്, സെക്രട്ടി പ്രശാന്ത് റ്റി.വി. തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments