Post Category
ഫാര്‍മസിസ്റ്റ് നിയമനം
കുഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസി വിഭാഗത്തിലേക്ക് എച്ച്.എം.സി കരാര്‍ അടിസ്ഥാനത്തില്‍ ദിവസ വേതന വ്യവസ്ഥയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ബി ഫാം/ ഡി ഫാം / ഫാം ഡി കോഴ്സ് പാസ്സായിരിക്കണം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 18ന് രണ്ട് മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2779406.
date
- Log in to post comments