Skip to main content

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

പാലക്കാട് ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. 2025-26 അധ്യയന വർഷത്തിലെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്കാണ് നിയമനം. ഇതിനായുള്ള കൂടിക്കാഴ്ച ജൂൺ 23-ന് നടക്കും.
യോഗ്യത:
ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്, എം.ഇ./എം.ടെക് എന്നിവയിൽ ഫസ്റ്റ് ക്ലാസ്സോടു കൂടിയ വിജയം.
എഴുത്തുപരീക്ഷയുടെയും കൂടിക്കാഴ്ചയുടെയുംഅടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികൾ 10 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസ്സ് (പ്രസന്റേഷൻ) എടുക്കാൻ തയ്യാറായി വരണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ സഹിതം രാവിലെ 10 മണിക്ക് മുൻപായി ഹാജരാവണം.
കൂടുതൽ വിവരങ്ങൾ www.gecskp.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

 

date