Post Category
വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു
കൊഴിഞ്ഞമ്പാറ ഗ്രാമപഞ്ചായത്തിന്റെ സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി വയോജനങ്ങൾക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. 2024–25 സാമ്പത്തിക വർഷത്തെ പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു വിതരണം. 13,05,000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 159 പേര്‍ക്കാണ് കട്ടിൽ വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം. സതീഷ് കട്ടിൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. നിലാവർണീസ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫാറൂഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ കണ്ണൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ അൽദോ പ്രഭു, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി എൻ. രാധ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി. ലിമി ലാൽ എന്നിവർ പങ്കെടുത്തു.
date
- Log in to post comments