Post Category
താത്കാലിക നിയമനം
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻ്റിങ് ടെക്നോളജി ആൻഡ് ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. പ്രിൻ്റിങ് ടെക്നോളജി വിഭാഗത്തിൽ ലക്ചറർ, ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ, ഇലക്ട്രോണിക്സ് വിഭാഗത്തിൽ ലക്ചറർ, ഡെമോൺസ്ട്രേറ്റർ, കമ്പ്യൂട്ടർ വിഭാഗത്തിൽ ട്രേഡ്സ്മാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപ്പര്യമുള്ളവരും നിശ്ചിത യോഗ്യതകളുള്ളവരുമായ ഉദ്യോഗാർഥികൾ ജൂൺ 13-ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments