ക്വട്ടേഷൻ ക്ഷണിച്ചു
പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിലെ (ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, പാലക്കാട്) മെയിൻ ബ്ലോക്കിലെ ലിഫ്റ്റ് ഏരിയയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പൊട്ടിയ ഗ്ലാസ് ഡോറിന് പകരം ഡോറോട് കൂടിയ അലൂമിനിയം പാർട്ടീഷൻ സ്ഥാപിക്കുന്നതിനായി മത്സരസ്വഭാവത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. 2.65 മീറ്റർ നീളവും 2.10 മീറ്റർ ഉയരവുമുള്ള പാർട്ടീഷൻ വർക്കാണ് ചെയ്യേണ്ടത്. താൽപ്പര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികൾ ക്വട്ടേഷനുകൾ ജൂൺ 26 ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് (ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, പാലക്കാട്), യാക്കര, കുന്നത്തൂർമേട് പി.ഒ, പാലക്കാട് എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം 3.30 ന് ഹാജരായിട്ടുള്ളവരുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ: 0491 2974125.
- Log in to post comments