ഇക്കോ-റീസ്റ്റോറേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം
പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിൽ വാളയാർ റേഞ്ചിൽ കരാർ അടിസ്ഥാനത്തിൽ ഇക്കോ-റീസ്റ്റോറേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബയോളജിക്കൽ സയൻസസ്, ഇക്കോളജി, ഇക്കോ-റീസ്റ്റോറേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 25,000 രൂപയാണ് വേതനം. മികച്ച ആശയവിനിമയ ശേഷിയും ഗവേഷണ അഭിരുചിയും ഉണ്ടായിരിക്കണം. ഇക്കോളജി, റീസ്റ്റോറേഷൻ, മണ്ണ് ഈർപ്പസംരക്ഷണം എന്നിവയിൽ അംഗീകൃത സ്ഥാപനങ്ങളിലോ സംഘടനകളിലോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ജി.ഐ.എസ്, കമ്പ്യൂട്ടർ എന്നിവയിൽ പ്രാവീണ്യം വേണം. വിദൂര സ്ഥലങ്ങളിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 24 വൈകുന്നേരം 5 മണി. താല്പര്യമുള്ളവര് ബയോഡേറ്റയും അപേക്ഷയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാട് ഫോറസ്റ്റ് ഡിവിഷൻ, കല്ലേകുളങ്ങര പി.ഒ, പാലക്കാട്-678 009 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0491-2555156, ഇ-മെയിൽ: dfo-plkd.for@kerala.gov.in.
- Log in to post comments