Skip to main content

മുക്കാലി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ താൽക്കാലിക നിയമനം

അട്ടപ്പാടി മുക്കാലിയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ജെ.പി.എച്ച്.എൻ (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്), ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക്  താൽക്കാലിക നിയമനം നടത്തുന്നു. ഇതിനായുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ജൂൺ 17-ന് നടക്കും. ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം അഭിമുഖത്തിൽ പങ്കെടുത്താൽ മതിയാകും. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതികൾക്കാണ് നിയമനം. പട്ടികവർഗ്ഗ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും.
ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ പ്രവൃത്തി പരിചയവുമാണ് ലൈബ്രേറിയന് വേണ്ട യോഗ്യത. അഭിമുഖ സമയം: ജൂൺ 17-ന് രാവിലെ 11 മണിക്ക്.
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ടെക്നിക്കൽ ഹൈസ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ അല്ലെങ്കിൽ എസ്.എസ്.എല്‍.സി വിജയം. കൂടാതെ, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് ഇൻ എഞ്ചിനീയറിങ് / വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണം. അഭിമുഖ സമയം: ജൂൺ 17-ന് ഉച്ചയ്ക്ക് 12 മണിക്ക്.
വിദ്യാർത്ഥിനികളുടെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾക്കായാണ് ജെ.പി.എച്ച്.എൻ തസ്തികയിൽ നിയമനം നടത്തുന്നത്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. കൂടാതെ, കേരള നഴ്സ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ നൽകുന്ന ഓക്സിലറി നഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് (പരിഷ്കരിച്ച കോഴ്സ് 18 മാസം) അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ച ഓക്സിലറി നഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് (പരിഷ്കരിച്ച കോഴ്സ്) അല്ലെങ്കിൽ കേരള നഴ്സ് ആൻഡ് മിഡ്‌വൈഫ് കൗൺസിൽ നൽകുന്ന ഹെൽത്ത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണം. കേരള നഴ്സ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിൽ രജിസ്ട്രേഷനും നിർബന്ധമാണ്. ശാരീരികമായി വെല്ലുവിളി നേരിടുന്നവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. ജൂൺ 17-ന് ഉച്ചയ്ക്ക് 2 മണിക്ക് ഈ തസ്തികയിലേക്കുള്ള അഭിമുഖം നടക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അട്ടപ്പാടി മുക്കാലിയിൽ സ്ഥിതി ചെയ്യുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി 04924-253347 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. ഇമെയിൽ വിലാസം: mrsattappady@gmail.com.

date