Skip to main content

ബിരുദ/ ബിരുദാനന്തര പ്രവേശനത്തിന് അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡിക്ക് കീഴില്‍ അയലൂരില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (ഹോണേഴ്സ്), ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഹോണേഴ്സ്), എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിലെ ഐ.എച്ച്.ആർ.ഡി ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർഥികൾക്ക് കോളേജിൽ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് ട്യൂഷൻ ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി 8547005029, 9446829201 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

date