Skip to main content
.

കട്ടപ്പന ഗവ. കോളേജില്‍ കൊമേഴ്‌സ് റിസര്‍ച്ച് സെന്റര്‍, മള്‍ട്ടി ജിം ഉദ്ഘാടനം ഇന്ന് (13)

 

കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ ആരംഭിക്കുന്ന കൊമേഴ്‌സ് റിസര്‍ച്ച് സെന്ററിന്റെയും മള്‍ട്ടി ജിമ്മിന്റെയും ഉദ്ഘാടനം ഇന്ന് (13) ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. രാവിലെ 10.30 ന് കോളേജ് ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. കണ്ണന്‍ അധ്യക്ഷത വഹിക്കും. കട്ടപ്പന മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ടോമി മുഖ്യപ്രഭാഷണം നടത്തും. എം. ജി യൂണിവേഴ്‌സിറ്റി ബി.എസ്.സി മാത്തമാറ്റിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നൂപ അനൂപിനെ ചടങ്ങില്‍ ആദരിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ഷമേജ് കെ. ജോര്‍ജ്, എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. സെനോ ജോസ്, റിസര്‍ച്ച് കോ- ഓര്‍ഡിനേറ്റര്‍ ഡോ. ജോബിന്‍ സഹദേവന്‍, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ റ്റോജി ഡോമിനിക്, കായിക വിഭാഗം മേധാവി ഡോ. എസ്. ജെ ഷാബു, മാത്തമാറ്റിക്‌സ് വിഭാഗം മേധാവി അനു പങ്കജ്, കോളേജ് അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ഫോട്ടോ: മുരിക്കാട്ടുകുടി സർക്കാർ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയിരിക്കുന്ന ക്രിയേറ്റീവ് കോർണർ

 

date