കക്കൂസ് മാലിന്യം സംസ്കരിക്കാൻ ചേലൊത്ത ചേർത്തല ആപ് വഴി രജിസ്റ്റർ ചെയ്യാം
കക്കൂസ് മാലിന്യം സംസ്കരിക്കുന്നതിന് ചേലൊത്ത ചേർത്തല ആപ് വഴി
രജിസ്റ്റർ ചെയ്യാം.
ചേർത്തലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന്റെ (എഫ് എസ് ടി) പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് ചേലൊത്ത ചേർത്തല ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ജനങ്ങളെ ബോധവൽക്കരിക്കാൻ
പഞ്ചായത്ത് അംഗങ്ങൾ, ആശാവർക്കർമാർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. ഇതിനായി ഹരിതകർമ്മസേന മുഖാന്തരം എല്ലാ വീടുകളിലും നോട്ടീസ് വിതരണം ചെയ്യാനും തീരുമാനമെടുത്തു.
ജൂൺ 30 വരെ കക്കൂസ് മാലിന്യം എടുക്കുന്ന വണ്ടികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യാം.
കക്കൂസ് മാലിന്യം ശേഖരിക്കുന്നതിനുള്ള പരമാവധി ഫീസ് 8000 രൂപയായി നിജപ്പെടുത്തുകയും ചെയ്തു. ഹൗസ്ബോട്ടുകളിൽ നിന്നും ശേഖരിക്കുന്ന ശുചിമുറി മാലിന്യം ചേർത്തല എഫ്.എസ്.ടി.പിയിൽ സംസ്കരിക്കാനും തീരുമാനിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.ജി. ബാബു, എഫ്.എസ്.ടി.പി ചേർത്തല മാനേജിംഗ് ഡയറക്ടർ രംഗനാഥൻ, മറ്റ് ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments