Post Category
തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ രജിസ്റ്റർ ചെയ്യണം
കേരള സര്‍ക്കാര്‍ ലേബര്‍ വകുപ്പ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം തയ്യല്‍ തൊഴിലാളി ക്ഷേമനിധിയിലെ മുഴുവന്‍ അംഗങ്ങളും ഏകീകൃത ഐഡി കാര്‍ഡ് കൈപ്പറ്റുന്നതിന്
എ.ഐ.ഐ.എസ് സോഫ്റ്റ് വെയറില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, ജനന തീയതി തെളിയിക്കുന്ന രേഖ, കൈയൊപ്പ്, റേഷന്‍ കാര്‍ഡ്, ട്രേഡ് യൂണിയന് അഥവാ അസി. ലേബര്‍ ഓഫീസറുടെ തയ്യല്‍ തൊഴിലാളി ആണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നീ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ പോയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അവസാന തീയതി ജൂലൈ 31. വിശദ വിവരങ്ങൾക്ക് ഫോൺ : 0477 2254204
date
- Log in to post comments