ഹൗസ് ബോട്ട് മാലിന്യപ്രശ്‌നം: യോഗം ചേര്‍ന്നു
ഹൗസ് ബോട്ട് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഹൗസ് ബോട്ട് ഉടമകൾ, ആലപ്പുഴ നഗരസഭ, വിവിധ വകുപ്പുകള്‍ എന്നിവരുടെ യോഗം ചേർന്നു.
ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു. വി.ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ഹൗസ് ബോട്ട് മേഖലയില്‍ ഉണ്ടാകുന്ന ഖര, ദ്രവ മാലിന്യങ്ങളെക്കുറിച്ചും നിലവിലെ സംസ്‌കരണ സംവിധാനങ്ങളെ കുറിച്ചും അതിലെ പോരായ്മകൾ പരിഹരിക്കുന്ന പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ദേശീയ ഹരിത ട്രൈബ്യൂണല്‍ വേമ്പനാട് കായല്‍ മലിനീകരണം പ്രത്യേക കേസായി എടുത്തിട്ടുണ്ട്. മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാത്ത, കായൽ അതിരുകളിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 10 കോടി രൂപ പിഴ ചുമത്തിയിട്ടുള്ളതിനാൽ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എത്രയും പെട്ടെന്ന് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.
ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ. ജി. ബാബു, അസിസ്റ്റന്റ് കോഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞ് ആശാന്‍, ടാഗ്‌സ് ഫോറം മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എസ്. സുജാത, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, നഗരസഭാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments