Skip to main content

പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി ലൈബ്രറി ഹാളില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍, അംഗം ടി.കെ വാസു എന്നിവര്‍ നേതൃത്വം നല്‍കി.

പരാതികക്ഷികള്‍ക്കും എതിര്‍കക്ഷികള്‍ക്കും പുറമേ പോലീസ്, റവന്യൂ, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.

കമ്മീഷന്‍ പരിഗണിച്ച 133 പരാതികളില്‍ 114 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ അടുത്ത ഹിയറിങ്ങിലേക്ക് മാറ്റി. പുതുതായി ലഭിച്ച 32 പരാതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി തുടര്‍നടപടി സ്വീകരിക്കും.

date