അറിയിപ്പുകള്
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സ്
കോഴിക്കോട് ഗവ. വനിത ഐടിഐ ഐഎംസി സൊസൈറ്റി നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐടിഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ 8086415698, 9746953685 നമ്പറുകളില്‍ ബന്ധപ്പെടണം.
അസി. പ്രൊഫസര്‍ നിയമനം
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, കെമിക്കല്‍ എഞ്ചിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്, അപ്ലൈഡ് സയന്‍സ് (ഫിസിക്സ് ആന്‍ഡ് ഇകണോമിക്സ്) വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ഫോണ്‍: 04952383210.
അധ്യാപക നിയമനം
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സുവോളജി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കും. അപേക്ഷകര്‍ നെറ്റ് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമാകണം. ബയോഡേറ്റയും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 18ന് വൈകുന്നേരം നാലിന് മുമ്പ് തപാല്‍ വഴിയോ നേരിട്ടോ കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04902346027.
അനസ്തേഷ്യോളജിസ്റ്റ് ഇന്റര്‍വ്യൂ
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ അനസ്തേഷ്യോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. മാസവേതനം: ഒരു ലക്ഷം രൂപ. യോഗ്യത: എം ഡി അനസ്തേഷ്യോളജി/ ഡി എന്‍ ബി അനസ്തേഷ്യോളജി/ഡി എയും പ്രവൃത്തിപരിചയവും. പ്രായപരിധി 18-45. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.
ടെണ്ടര്‍ ക്ഷണിച്ചു
കുന്നുമ്മല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ടാക്സി പെര്‍മിറ്റുള്ള വാഹനം (ജീപ്പ്/കാര്‍) വാടകക്ക് ഓടിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 26ന് ഉച്ചക്ക് രണ്ടുമണി. ഫോണ്‍: 0496 2597584.
മസ്റ്ററിങ് നടത്തണം
ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിച്ച ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ അതിന്റെ രേഖയും ലൈഫ് സര്‍ട്ടിഫിക്കറ്റും ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0495 2378222.
മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസര്‍
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ രണ്ട് അസി. പ്രൊഫസര്‍മാരെ നിയമിക്കും. പരമാവധി ഒരു വര്‍ഷത്തേക്കോ സ്ഥിരനിയമനം നടക്കുന്നതുവരെയോ ആണ് നിയമനം. ശമ്പളം: 73,500 രൂപ. എംബിബിഎസ്, മെഡിക്കല്‍ പി ജി, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംസിഎച്ച് സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 26ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2350205.
പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം
അപേക്ഷാ തീയ്യതി ജൂണ്‍ 18 വരെ നീട്ടി
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി ജൂണ്‍ 24 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിലേയ്ക്ക് (റെസിഡൻഷ്യൽ) ജൂണ്‍ 18 വരെ അപേക്ഷ നല്‍കാം. എറണാകുളം കളമശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസിലാണ് പരിശീലനം. പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2770534/+91-8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. സംരംഭങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചവരെയും, സംരംഭങ്ങൾ ആരംഭിച്ചവർക്കുമാണ് പ്രവേശനം ലഭിക്കുക. ഇനി മുതല്‍ എല്ലാ മാസവും ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിനും അവസരമുണ്ടാകും.
പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചവര്‍ക്കും, ഇതിനോടകം സംരംഭങ്ങള്‍ ആരംഭിച്ചവർക്കുമാണ് പങ്കെടുക്കാനാകുക. സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ഉൾപെടുത്തിയുളളതാണ് പരിപാടി. സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
കപ്പല്‍ കണ്ടെയിനറുകള്‍ തീരത്തെത്താന്‍ സാധ്യത; തീരവാസികള്‍ ജാഗ്രത പാലിക്കണം
കോഴിക്കോട്ട് നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ തിങ്കളാഴ്ച തീപ്പിടിച്ച് തകര്‍ന്ന വാന്‍ ഹായ് 503 കപ്പലിലെ കണ്ടെയിനറുകള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ തീരത്ത് അണയാനുള്ള സാധ്യത പരിഗണിച്ച് തീരവാസികള്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍ദ്ദേശം നല്കി. കണ്ടെയിനറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടായേക്കാമെന്നതിനാല്‍ തീരപ്രദേശങ്ങളിലോ കടലിലോ കണ്ടെയിനറുകളോ മറ്റ് അവശിഷ്ടങ്ങളോ കണ്ടാല്‍ അവയുടെ സമീപത്തേക്ക് പോവുകയോ അവ സ്പര്‍ശിക്കുകയോ ചെയ്യരുതെന്നും 200 മീറ്റര്‍ അകലേക്ക് മാറണമെന്നുമാണ് നിര്‍ദ്ദേശം. ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഉടന്‍ തന്നെ വിവരം 112 എന്ന നമ്പറില്‍ വിളിച്ച് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
വൈബ് വിജയാരവം 14ന്
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വടകര നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന 'വിജയാരവം' പരിപാടി ജൂൺ 14ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടക്കും. മണ്ഡലത്തിലെ സ്കൂളുകളിൽ പഠിക്കുകയും മണ്ഡലത്തിൽ താമസിച്ച് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുകയും ചെയ്യുന്ന കുട്ടികളെയാണ് കെ കെ രമ എംഎൽഎ നേതൃത്യം നൽകുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിൻ്റെ നേതൃത്വത്തിൽ ആദരിക്കുക. എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിക്കും.
എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ മുരളിഗോപി ഉദ്ഘാടനം നിർവ്വഹിക്കും. കെ കെ രമ എംഎൽഎ ഉപഹാരസമർപ്പണം നടത്തും.
എഴുത്തുകാരായ വീരാൻകുട്ടി, ലിജീഷ് കുമാർ, നഗരസഭ ചെയർപേഴ്സൻ
കെ.പി ബിന്ദു, പഞ്ചായത്ത് പ്രസിഡൻ്റുമാർ തുടങ്ങിയവർ പങ്കെടുക്കും. വിദ്യാർത്ഥികൾ രാവിലെ 8.30ന് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷന് എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.
- Log in to post comments