Skip to main content

എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ജൂണ്‍ 18ന് രാവിലെ 10 മണി മുതൽ എം.ബി.എ  സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 2025-27 എം.ബി.എ. ബാച്ചിലേയ്ക്ക് എസ്.സി./എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളളതില്‍ ഒഴിവുവന്ന ഏതാനും സീറ്റുകളിലേക്കാണ് അഡ്മിഷന്‍ നടത്തുന്നത്.

അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290, 9188001600.

date