ഉടുമ്പുന്തല കുടംബാരോഗ്യ കേന്ദ്രത്തില്‍ ആധുനിക സൗകര്യമുള്ള ലാബ് പ്രവര്‍ത്തനമാരംഭിച്ചു
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഗ്രാന്റ് 12 ലക്ഷം രൂപ ചെലവില്‍ ആധുനീകരിച്ച ലാബിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ നിര്‍വ്വഹിച്ചു. നവീകരിച്ച ലാബില്‍ നിലവില്‍ 40 ല്‍ അധികം പരിശോധനകളും പൂര്‍ണ്ണ കൊളസ്ട്രോള്‍, കിഡ്നി, ലിവര്‍ സംബന്ധമായ മുഴുവന്‍ പരിശോധനകളും ലഭ്യമാകും.പാലിയേറ്റീവ് രോഗികള്‍, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, ഗര്‍ഭിണികള്‍, ആരോഗ്യ കിരണ്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്കുള്ള ലാബ് പരിശോധനകള്‍ പൂര്‍ണ്ണമായും സൗജന്യമായി നടത്തും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ ലാബ് പ്രവര്‍ത്തിക്കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ആയിറ്റി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനപ്രതിനിധികളായ കെ വി കാര്‍ത്ത്യായനി, ഫായിസ് ബീരിച്ചേരി, എം.അബ്ദുള്‍ ശുക്കൂര്‍, എം.കെ ഹാജി, കെ.വി രാധ, എച്ച്.എം.സി മെമ്പര്‍ എ.ജി ബഷീര്‍, ഡി.എല്‍.ഒ കെ.സതീശന്‍ എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സഹദ് ബിന്‍ ഉസ്മാന്‍ സ്വാഗതം പറഞ്ഞു.
- Log in to post comments