തൃക്കരിപ്പൂര്‍ അഗ്നി രക്ഷാനിലയം, വിശ്രമമുറി എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
തൃക്കരിപ്പൂര്‍ അഗ്നിരക്ഷാനിലയത്തിന് എം രാജഗോപാലന്‍ എം.എല്‍.എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച വിശ്രമ മുറിയുടെ ഉദ്ഘാടനം എം.രാജ ഗോപാലന് എം.എല്‍.എ നിര്‍വ്വഹിച്ചു. നാടിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ആള്‍ക്കാരാണ് അഗ്നിശമനസേന ഉദ്യോഗസ്ഥരെന്നും അവര്‍ക്ക് വിശ്രമിക്കാന്‍ ഇത്തരം ഒരിടം അത്യാവശ്യം ആണെന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി ചന്ദ്രമതി, ഗ്രാമപഞ്ചായത്ത് കെ വി രാധ, കാസര്‍കോട് ജില്ല ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, ഫയര്‍ ഓഫീസില്‍ അസോസിയേഷന് ഉത്തര മേഖല സെക്രട്ടറി പി വി പവിത്രന്, ബ്ലോക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ എം കെ ശ്രുതി തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി രഞ്ജിത്ത് സ്വാഗതവും തൃക്കരിപ്പൂര്‍ സ്റ്റേഷന് ഫയര്‍ ഓഫീസര്‍ കെ വി പ്രഭാകരന് നന്ദിയും പറഞ്ഞു.
- Log in to post comments