ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന 2025 ജൂലൈ സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. https://app.srecc.in/register എന്ന ലിങ്കിലൂടെ ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഒരു വര്‍ഷമാണ് ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും. പൊതു അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്പര്‍ക്ക (പ്രായോഗിക പരിശീലനം) ക്ലാസ്സുകള്‍ ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികള്‍ നേരിട്ടും ഓണ്‍ലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് യോഗ പഠനം ക്രമീകരിക്കുന്നത്. എഴുത്തു പരീക്ഷകള്‍ അസൈന്‍മെന്റുകള്‍ പ്രോജക്ട് പ്രാക്ടിക്കല്‍ പരീക്ഷകള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രോഗ്രാമിന്റെ മൂല്യനിര്‍ണ്ണയം. കൂടുതല്‍ വിവരങ്ങള്‍ www.sreec.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9645800795, 9645800795.
- Log in to post comments