Post Category
അറിയിപ്പ്
അനുവദിക്കപ്പെട്ട ശൂന്യവേതനാവധിക്ക് ശേഷം സേവനത്തില്‍ തിരികെ പ്രവേശിക്കാത്ത ചെമ്പൂച്ചിറ ജി എച്ച് എസ് എസ് ലെ മുന്‍ പ്രൈമറി വിഭാഗം അധ്യാപിക സി.കെ സിനിക്ക് എതിരെയുളള അച്ചടക്കനടപടിയുടെ ഭാഗമായി കുറ്റപത്രവും കുറ്റാരോപണപത്രികയും അധ്യാപികയുടെ മേല്‍വിലാസത്തില്‍ നല്‍കിയിരുന്നത് കൈപ്പറ്റാതെ തിരികെ ലഭ്യമായി. പത്രിക തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും കൈപ്പറ്റി 14 ദിവസത്തിനകം മറുപടി ലഭ്യമാക്കാത്തപക്ഷം അധ്യാപികയെ സേവനത്തില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ചട്ടപ്രകാരം സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments