വായനാ ദിനത്തില്‍ അക്ഷരോദ്യാനമൊരുക്കി വള്ള്യാട് നോര്‍ത്ത് എംഎല്‍പി സ്‌കൂള്‍
വായനാ ദിനത്തില്‍ അക്ഷരോദ്യാനത്തിന് തുടക്കം കുറിച്ച് വള്ള്യാട് നോര്‍ത്ത് എംഎല്‍പി സ്‌കൂള്‍. മലയാളത്തിലെ 51 അക്ഷരങ്ങള്‍ രേഖപ്പെടുത്തിയ ചട്ടികളില്‍ പൂച്ചെടികള്‍ ഒരുക്കിയാണ് ഉദ്യാനം യാഥാര്‍ഥ്യമാക്കിയത്. പദ്ധതിയുടെ തുടര്‍ച്ചയായി ഇംഗ്ലീഷ്, ഹിന്ദി അക്ഷരങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ജൈവോദ്യാന പരിപാലന സമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ രാജേഷ് കരിമ്പനപ്പാലം ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഓഡിനേറ്റര്‍ ഡോ. കെ പി മഞ്ജു മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി പ്രജീഷ്, സ്ഥിരം സമിതി അധ്യക്ഷ നിഷില കോരപ്പാണ്ടി, ജനപ്രതിനിധികളായ സബിത മണക്കുനി, എഫ് എം മുനീര്‍, ബവിത്ത് മലോല്‍, പി പി രാജന്‍, പ്രധാനാധ്യാപിക കെ അനിത, എം സി അഷ്‌റഫ്, കെ ടി കെ അബ്ദുള്ള, എം സി മൊയ്തു, കെ കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments